ഒരു മാസത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടെത്തി. ആരോപണങ്ങള്‍ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യമായാണ് പാലക്കാട് എത്തുന്നത്.
ആഗസ്റ്റ് 17 നാണ് രാഹുല്‍ പാലക്കാട് നിന്നും പോയത്. ആഗസ്റ്റ് 20 നാണ് രാഹുലിനെതിരായ ആരോപണം പുറത്ത് വന്നത്. അതിനുശേഷം ഒരു മാസമായി എംഎല്‍എ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല.














