ഒപ്പം നിന്നത് ശൈലജ ടീച്ചര്‍, മുല്ലപ്പള്ളി ഫോണില്‍ പോലും വിളിച്ചില്ല; നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിനി


കോഴിക്കോട്: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്‍്‌റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിപ ഭേദമായ വിദ്യാര്‍ത്ഥിനി അജന്യ. ഒരു ഫോണ്‍ കോളിലൂടെ പോലും വിളിച്ച്‌ അന്വേഷിക്കാത്തയാളാണ് അന്ന് എം.പിയായിരുന്ന മുല്ലപ്പള്ളിയെന്ന് അജന്യ പറഞ്ഞു.


രോഗം ദേഭമായിട്ടും പലരും തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ ശൈലജ ടീച്ചര്‍ തന്നെ കാണാന്‍ വന്നതാണ് തനിക്ക് കരുത്തായതെന്നും അന്നത്തെ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി തിരിച്ചുനോട്ടിയിട്ടില്ലെന്നും അജന്യ പറഞ്ഞു. നിപ രാജകുമാരി, കൊവിഡ് റാണി… അതെ ടീച്ചര്‍ രാജകുമാരിയും റാണിയുമൊക്കെ തന്നെതാണ്. കേരളീയര്‍ക്ക് ഒരു സംശയവുമില്ല.
കോഴിക്കോട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോള്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് റോളില്‍ ഇടയ്ക്ക് വന്നുപോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കാണ് അജന്യയുടെ മറുപടി. നിപ രാജകുമാരി, കൊവിഡ് റാണി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയും മുല്ലപ്പള്ളി ആരോഗ്യമന്ത്രിയെ അവഹേളിച്ചിരുന്നു.


മുല്ലപ്പള്ളിയുടെ പ്രസ്താവനയക്കെതിരെ നിപ ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും രംഗത്ത് വന്നിരുന്നു. നിപ പടര്‍ന്ന് പിടിച്ച കാലത്ത് ഗസ്റ്റ് റോളില്‍ പോലും മുല്ലപ്പള്ളിയെ കണ്ടിട്ടില്ലെന്നായിരുന്നു സജീഷിന്‍െ്‌റ വെളിപ്പെടുത്തല്‍, ഒപ്പമുണ്ടായിരുന്നത് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.



Sharing is Caring