ഒഡീഷയിലെ ബാങ്കില്‍നിന്ന് 1.15 കോടി രൂപയുടെ കവര്‍ച്ച. ധെങ്കാനലിലെ ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് മോഷണം നടന്നത്. അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
രണ്ടുദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സ്ട്രോങ് റൂമിന്റെ വാതില്‍ തകര്‍ന്ന നിലയിലും പണം സൂക്ഷിച്ചിരുന്ന പെട്ടി തുറന്നനിലയിലുമാണ് കണ്ടെത്തിയത്.
8.85 കോടിയോളം ബാങ്കില്‍ സൂക്ഷിച്ചിരുന്നു.
എന്നാല്‍ 1.15 കോടി മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. സംശയം ഉയര്‍ത്തുന്നതാണ് ഇക്കാര്യമെന്ന് പോലീസ് പറഞ്ഞു. ബാങ്കുമായി ബന്ധമുള്ളവരാകാം സംഭവത്തിനു പിന്നിലെന്നും പോലീസിന് സംശയമുണ്ട്. മൂന്നു വര്‍ഷം മുമ്ബ് ഇതേ ബാങ്കില്‍നിന്ന് മൂന്നു ലക്ഷം രൂപയുടെ മോഷണം നടന്നിരുന്നു.













