ഐസിസി ടെസ്റ്റ് റാങ്കിങ്; വിരാടിന് മുന്നേറ്റം


സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നിലെത്തിച്ചു. പുതുക്കിയ പട്ടികയില്‍ ബാറ്റ്‌സ്മാന്മാരില്‍ നാലാമതെത്തി വിരാട്. 50 ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ ആദ്യമായാണ് വിരാട് ആദ്യ പത്തില്‍ ഇടംനേടുന്നത്.


ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് പ്രകടനം (167, 81) 97 പോയിന്റ് നല്‍കി. ഇതോടെ, 800 പോയിന്റും പിന്നിട്ടു ഇന്ത്യന്‍ നായകന്‍. ആകെ 822 പോയിന്റ്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് മുന്നില്‍. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ വിരാടിനു മുന്നില്‍. ഏകദിനത്തില്‍ രണ്ടാമതും ട്വന്റി20യില്‍ ഒന്നാമതുമാണ് വിരാട്. ഒമ്പതാമതുള്ള ചേതേശ്വര്‍ പൂജാരയാണ് ടെസ്റ്റില്‍ പത്തിലുള്ള മറ്റൊരു ഇന്ത്യാക്കാരന്‍. അജിങ്ക്യ രഹാനെ പതിനൊന്നാമത്. ബൗളര്‍മാരില്‍ ആര്‍. അശ്വിന്‍ ഒന്നാമത്.




Sharing is Caring