ഐപിഎല്‍ ലേലം ഈ മാസം അവസാനത്തേക്കു നീട്ടി


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫ്രാഞ്ചൈസികള്‍ക്കു കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം ഈ മാസം അവസാനത്തേക്കു മാറ്റി. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ലേലമാണ് ഈ മാസം മൂന്നാം ആഴ്ചയിലേക്കു നീട്ടിയിരിക്കുന്നത്. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐ തലപ്പത്ത് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അഴിച്ചുപണിയും തീയതി നീട്ടുന്നതിനു കാരണമായി. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ തുടങ്ങിയവരെ സ്ഥാനങ്ങളില്‍നിന്നു നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.


പുതിയ ലേല തീയതി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 20നും 25നും ഇടയില്‍ ലേലം നടക്കുമെന്നാണു ഫ്രാഞ്ചെസികള്‍ക്കു ലഭിച്ചിരിക്കുന്ന സൂചന. ഈ സീസണിലെ ഐപിഎല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 21 വരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ നവംബറില്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചിരുന്നു.


ഐപിഎല്‍ നിയമാവലി പ്രകാരം മിക്ക മുതിര്‍ന്ന താരങ്ങള്‍ക്കും ക്ലബ്ബുകളുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അടുത്ത വര്‍ഷം മുതല്‍ സീനിയര്‍ താരങ്ങളടക്കമുള്ളവരെ ഫ്രഞ്ചൈസികള്‍ ലേലത്തില്‍നിന്നു സ്വന്തമാക്കേണ്ടിവരും.



Sharing is Caring