ഐഒസി പ്ലാന്റിലെ സമരം അഞ്ചാം ദിനത്തിലേക്ക്


ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ ട്രക്കുടമകളും തൊഴിലാളികളുടെയും സമരം അഞ്ചാ ദിനത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായി. ഐഒസിയുടെ കീഴിലുള്ള തൊള്ളായിരത്തിലധികം പമ്പുകളും ഇന്ധനം തീര്‍ന്നതോടെ അടച്ചിട്ടിരിക്കുകയാണ്. ദിനംപ്രതി സംസ്ഥാനത്തെ 12 ജില്ലകളിലേക്ക് വിതരണം ചെയുന്ന ഐഒസി ഇരുമ്പനം പ്ലാന്റില്‍ നിന്നും സമരം ആരംഭിച്ചതോടെ ഒരു ലോഡും പുറത്ത് ഇറങ്ങിയിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ച പരാജയപ്പെട്ടതോടെ അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്ന നിലപാടുമായി മുന്നോട്ടു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




Sharing is Caring