ഐഐടിയില്‍ വിദ്യാര്‍ത്ഥി ക്യാംപസ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു


ഹൈദരാബാദ്: ഐഐടിയില്‍ വിദ്യാര്‍ത്ഥി ക്യാംപസ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കമ്ബ്യൂട്ടര്‍ സയസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിച്ചികല സിദ്ധാര്‍ത്ഥ് (20)ആണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.23 ഓടെയാണ് സിദ്ധാര്‍ത്ഥ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഉടനെ തൊട്ടടുത്തുള്ള ബാലാജി ആശുപത്രിയിലും പിന്നീട് കോണ്ടിനെന്‍റല്‍ ആശുപത്രിയിലുമെത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


അതേസമയം സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് തന്‍റെ സുഹൃത്തുക്കള്‍ക്ക് ആത്മഹത്യാക്കുറിപ്പ് എഴുതി ഇ മെയിലിലൂടെ അയച്ചിരുന്നു. പഠനത്തില്‍ പിന്നിലായതിനാലാണ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.




Sharing is Caring