‘എനിക്കിനി മക്കള്‍ വേണ്ട’: വാളയാര്‍ വിഷയത്തില്‍ വൈകാരിക പ്രതികരണവുമായി സാജു നവോദയ


വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് ചലച്ചിത്രപ്രവര്‍ത്തകന്‍ സാജു നവോദയ. കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഏറെ വൈകാരികമായിട്ടായിരുന്നു സാജുവിന്റെ പ്രതികരണം. ഏറെ വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് താനെന്നും അതില്‍ വലിയ വിഷമമുണ്ടെന്നും പറഞ്ഞ സാജു ഇനി തനിക്കു മക്കള്‍ വേണ്ട എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പറഞ്ഞു.


‘ഇനി എനിക്ക് മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്കു നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമെന്ന നിലക്കാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തത്’- സാജു പറഞ്ഞു.




Sharing is Caring