ഐഎസ്‌എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് എഫ്.സി പോരാട്ടം ഇന്ന്


ഐഎസ്‌എല്‍ ആറാം സീസണില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദ് എഫ്.സിയുടെ തട്ടകത്തില്‍ രാത്രി 7.30നാണ് മത്സരം.


ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ മുംബൈയോട് ഒരു ഗോളിന് തോറ്റിരുന്നു. ജയംമാത്രം ലക്ഷ്യമാക്കിയാണ് കേരളം മൂന്നാം മത്സരത്തിനിറങ്ങുന്നത്.ഈ സീസണില്‍ ഒരു മത്സരവും ജയിക്കാത്ത ഹൈദരാബാദിന് പോയന്റൊന്നും ലഭിച്ചിട്ടില്ല.




Sharing is Caring