ഐഎസ്എല്ലില്‍ നിര്‍ണായക മാറ്റം


ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി എവേ ഗോള്‍ നിയമം. ഐഎസ്എല്‍ പ്ലേഓഫ് പോരാട്ടങ്ങളിലാണ് എവേ ഗോള്‍ നിയമം പ്രബല്യത്തില്‍ വരുക. എവേ ഗോള്‍ നിയമ പ്രകാരം സെമി ഫൈനലില്‍ രണ്ടു പാദങ്ങളിലെയും അഗ്രിഗേറ്റ് സ്‌കോര്‍ ഇരുടീമുകളുടേയും തുല്യമായാല്‍ ആരാണ് കൂടുതല്‍ എവേ ഗോള്‍ അടിച്ചത് എന്നു നോക്കി ആ ടീമിനെ വിജയികളായി പ്രഖ്യാപിക്കലാണ്.


സെമിഫൈനലില്‍ ടീമുകള്‍ രണ്ടാം പാദത്തില്‍ തുല്യ ഗോളുകള്‍ നേടുകയും അവരുടെ എവേ ഗോളും തുല്യമാണെങ്കില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളും. അധിക സമയം കാലാവധി ഗോള്‍ റൂള്‍ ബാധകമാവില്ല, എക്‌സ്ട്രാ ടൈമില്‍ ഗോളടിക്കുന്ന ടീമുകള്‍ വിജയികളായി പ്രഖ്യാപിക്കും.


രണ്ട് ടീമുകളും അധിക സമയത്തിലും തുല്യമായ ഗോളുകള്‍ അഥവാ ഒന്നും നേടിയില്ലെങ്കില്‍ വിജയികളെ പെനാല്‍റ്റിയിലൂടെ തീരുമാനിക്കും.ഐ എസ് എല്‍ ഈ സീസണിലെ സെമി ഫൈനലില്‍ ബെംഗളൂരു എഫ് സി പൂനെ സിറ്റിയേയും ചെന്നൈ സിറ്റി എഫ് സി ഗോവയെയുമാണ് നേരിടുന്നത്.



Sharing is Caring