ഐഎസ് അനുകൂല പ്രസംഗം; ദുബൈ–കോഴിക്കോട് വിമാനം മുംബൈയില്‍ ഇറക്കി


യാത്രക്കാരന്‍ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്കു പറന്ന വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. ഐഎസ് അനുഭാവിയെന്നു സംശയിക്കുന്ന ആളെ യാത്രക്കാര്‍ കീഴ്പ്പെടുത്തി. മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഇയാളെ ചോദ്യം ചെയ്തു.


സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി എയര്‍പോര്‍ട്ട് എസിപി പറഞ്ഞു. ഇവരെ മുംബൈയിലെ സാഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, പിടിയിലായത് കോഴിക്കോട് സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


ദുബായില്‍നിന്നു പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒരാള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഐഎസിനെക്കുറിച്ച് പ്രസംഗിക്കാന്‍ ആരംഭിച്ചത്.

ഐഎസിനെക്കുറിച്ചും ഇസ്ലാമിക പഠനങ്ങളെക്കുറിച്ചുമാണ് ഇയാള്‍ സംസാരിച്ചത്. പ്രസംഗം നിര്‍ത്താന്‍ മറ്റ് യാത്രക്കാര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ അക്രമാസക്തനായി. തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി. ഇതോടെയാണ് രാവിലെ 9.15 ഓടെയാണ് വിമാനം മുംബൈയില്‍ ഇറക്കിയത്. രാവിലെ 10 മണിക്ക് കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനമായിരുന്നു ഇത്.
R



Sharing is Caring