ഐ.ഒ.സി സമരം കാരണം സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നു. ഒമ്ബത് ജില്ലകളിലെ ഐ.ഒ.സി പമ്ബുകളില്‍ ഇന്ധനമില്ലാത്തതിനാല്‍ അടച്ചു തുടങ്ങി. മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ഒമ്ബത് സംസ്ഥാനങ്ങളിലാണ് പ്രധാനമായും സമരം ബാധിച്ചിരിക്കുന്നത്.
പുതിയ ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഫറോക്ക്, ഇരുമ്ബനം ഡിപ്പോയ്ക്ക് കീഴിലെ ട്രക്ക് ഉടമകളും തൊഴിലാളികളും സംയുക്തമായാണ് അനിശ്ചിതകാല സമരം നടത്തുന്നത്. 21നാണ് ഫറോക്കില്‍ സമരം ആരംഭിച്ചത്. സമരം ഇനിയും നീണ്ടു പോയാല്‍ ഇന്ധനക്ഷാമം സംസ്ഥാനത്തെ കൂടുതല്‍ ബാധിക്കും.
ഫറോക്ക് ഡിപ്പോയില്‍ നിന്നാണ് കണ്ണൂര്‍,കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവ ഐ.ഒ.സി പമ്ബുകളിലെത്തുന്നത്.













