പൊതുവിദ്യാഭ്യാസയജ്ഞം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


സാക്ഷരതായജ്ഞത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും മാതൃകയില്‍ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസയജ്ഞം സംഘടിപ്പിക്കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഏകോപനത്തിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുളള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ഇതിനായി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി കര്‍മ്മപദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.


കെ.വി. മോഹന്‍കുമാര്‍, എസ്.എസ്.എ പ്രോജക്‌ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്‍, ഐ.ടി സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.അന്‍വര്‍ സാദത്ത്, സ്കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എം.


ഖലീല്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഞ്ജന വി.ആര്‍. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



Sharing is Caring