ഐ.എസ്.എല്ലില്‍ പുതിയ രണ്ടു ടീമുകള്‍; ബെംഗളൂരുവും ജംഷഡ്പൂരും


ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്തെ ആവേശമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ രണ്ട് ടീമുകള്‍. രണ്ടു ടീമുകള്‍ക്കായുള്ള ഒഴിവിലേക്ക് മുന്‍ ഐ ലീഗ് ചാംപ്യന്‍മാരും നിലവിലെ ഫെഡറേഷന്‍ കപ്പ് ജേതാക്കളുമായ ബംഗളൂരു എഫ്.സിയും മറ്റൊരു ടീം ജംഷഡ്പൂരിനെ പ്രതിനിധീകരിച്ചും പുതിയ സീസണില്‍ ബൂട്ടണിയും.


ടാറ്റ് സ്റ്റീലണ് ജംഷഡ്പൂരിന്റെ ഉടമ. ബെംഗളൂരുവിനെ അവരുടെ നിലവിലെ ഉടമകളായ സൗത്ത് വെസ്റ്റ് (ജെ.എസ്.ഡബ്ല്യു) ഗ്രൂപ്പുമാണ് ഉടമപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് പുതിയ ടീമുകള്‍ക്കായുള്ള ടെന്‍ഡറുകള്‍ വിളിച്ചത്.




Sharing is Caring