ഏഴ് വിഘടനവാദി നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തു


എന്‍ഐഎ സംഘം ഏഴ് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തു. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഫറൂഖ് അഹമ്മദ് ദാര്‍ അലിയാസ് കാരാട്ട്, നസീം ഖാന്‍, ഇവരുടെ മരുമകന്‍ അലി ഷാ ഗിലാനി എന്നിവരും ഉള്‍പ്പെടുന്നു.
ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നതിനിടെയാണ് ഇവരെ എന്‍ഐഎ സംഘം പിടികൂടിയത്. കഴിഞ്ഞമാസം എന്‍ഐഎ സംഘം വിഘടന നേതാക്കളെ പിടികൂടി ചോദ്യം ചെയ്തിരുന്നു. ശ്രീനഗറിലും,ഡല്‍ഹിയിലും,ഹരിയാനയിലും നടത്തിയ റെയിഡിലാണ് ഇവരെ പിടികൂടിയിരുന്നത്.




Sharing is Caring