ഏറ്റവും വലിയ കണ്ണാടിപ്പാലം ചൈനയില്‍ തുറന്നു


ലോകത്തിലെ ഏറ്റവും ഉയരംകൂടിയതും ദൈര്‍ഘ്യമേറിയതുമായ കണ്ണാടിപ്പാലം ചൈനയില്‍ തുറന്നു. ഹുനാന്‍ പ്രവിശ്യയിലെ ഴാങ്ജിയാജീയില്‍ രണ്ടു പര്‍വതങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. വിഖ്യാതമായ ‘അവതാര്‍’ സിനിമ ഇവിടെ ചിത്രീകരിച്ചതിനാല്‍ അവതാര്‍ പര്‍വതങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.


മുന്നൂറ് മീറ്റര്‍ ഉയരത്തില്‍ 430 മീറ്റര്‍ നീളമുള്ള പാലം 34 ലക്ഷം ഡോളര്‍ ചെലവിട്ടാണ് പണിതതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘സിന്‍ഹുവ’ റിപ്പോര്‍ട്ട്ചെയ്തു. ആറു മീറ്ററാണ് വീതി. സുതാര്യമായ 99 ഗ്ളാസ് ഷീറ്റുകള്‍ കൊണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇസ്രയേലി ആര്‍ക്കിടെക്‌ട് ഹൈം ദോതന്‍ ആണ് ലോകശ്രദ്ധയാകര്‍ഷിച്ച പാലത്തിന്റെ ശില്‍പ്പി.




Sharing is Caring