ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ്; സലഫി സംഘടനകള്‍ക്ക് പിന്തുണ


ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ്. ഏകീകൃത സിവില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയത് സംശയാസ്പദമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനെതിരെ മുസ്ലീം സംഘടനകളെ ഒരുമിപ്പിച്ച്‌ പ്രചരണം നടത്തും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നല്ലതിനല്ലെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ന്യുനപക്ഷങ്ങള്‍ക്ക് സംശയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


തീവ്രവാദ കേസുകളില്‍ ആരോപണവിധേയരായ സലഫി സംഘടനകള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കാനും മുസ്ലീം ലീഗ് തീരുമാനിച്ചു. തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ പേരില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല. മതസംഘടനകളാണ് തീവ്രവാദത്തിന് കാരണമെന്ന ആരോപണം അമിതാവേശം കാണിക്കലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു




Sharing is Caring