എസ്‌.യു.വി. വിപണിയില്‍ മല്‍സരിക്കാന്‍ വിറ്റാര ബ്രെസ


ഒട്ടേറെ സവിശേഷതകളോടുകൂടി നിര്‍മിച്ച മാരുതി സുസുക്കി വിറ്റാര ബ്രെസ വിപണിയിലെത്തി. എസ്‌.യു.വി. വിഭാഗത്തില്‍പ്പെട്ട ഈ കാര്‍ മോട്ടോര്‍ വാഹന വിപണിയില്‍ ചലനങ്ങളുണ്ടാക്കുമെന്നാണു പ്രതീക്ഷ. ഫോര്‍ഡ്‌ എക്കോസ്‌പോര്‍ട്ട്‌, മഹീന്ദ്ര ടിയുവി 300 എന്നിവയോടു കിടപിടിക്കാനാണ്‌ മാരുതി സുസുക്കി പുതിയ കാര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്‌. 6.30 ലക്ഷം മുതല്‍ ഒമ്പതുലക്ഷം രൂപ വരെയാണ്‌ വില. കേരളത്തിലെ വില 7.27 ലക്ഷം.
ലിറ്ററിന്‌ 25 കിലോമീറ്ററാണു കമ്പനി വാഗ്‌ദാനം ചെയ്ുയന്ന മൈലേജ്‌.വിപണിയില്‍ ഇപ്പോഴുള്ള മറ്റ്‌ സമാനമായ കാറുകളേക്കാള്‍ ഉയരവും വീതിയും വിറ്റാര ബ്രെസയ്‌ക്കുണ്ട്‌. അഞ്ച്‌ സീറ്റുകളോടുകൂടിയ കാറിന്‌ മികച്ച വീല്‍ ബേയ്‌സാണുള്ളത്‌. വ്യത്യസ്‌ത തരത്തിലുള്ള റൂഫ്‌ ഡിസൈന്‍ ബ്രെസയുടെ സവിശേഷതയാണ്‌. തുടക്കത്തില്‍ ഡീസല്‍ എന്‍ജിനോടുകൂടിയാണ്‌ ബ്രെസ വിപണിയിലെത്തുക. കയറ്റുമതി ലക്ഷ്യമിട്ട്‌ പെട്രോള്‍ എന്‍ജിനുള്ള വിറ്റാര ബ്രെസയും മാരുതി സുസുക്കി ഉല്‍പാദിപ്പിക്കും.




Sharing is Caring