എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ സല്‍ക്കരിക്കുന്ന കാലം കഴിഞ്ഞു: മുഖ്യമന്ത്രി


എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സല്‍ക്കാരം നല്‍കുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.  കുറ്റ്യാടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നസീറുദ്ദീന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സ്ഥലത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.




Sharing is Caring