എസ്.എസ്.എല്‍.സി കണക്ക് ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു


തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു രണ്ട് അധ്യാപകര്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ചോദ്യം തയാറാക്കിയ സുജിത് കുമാര്‍ എന്ന അധ്യാപകനെ സസ്‌പെന്റ് ചെയ്തു. മറ്റൊരധ്യാപകനായ കെ.ജി. വാസുവിനെ പരീക്ഷാ, മൂല്യനിര്‍ണയ ചുമതലകളില്‍നിന്നു നീക്കി. കണ്ണൂര്‍ ചെറുകുന്ന് വെല്‍ഫയര്‍ സ്‌കൂള്‍ അധ്യാപകനാണ് സുജിത്.


ചോദ്യം ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു. 30ന് ഉച്ചയ്ക്ക് 1.30നാണ് പുതിയ പരീക്ഷ.


സ്വകാര്യ ഏജന്‍സി നടത്തിയ മാതൃകാ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ചോദ്യപേപ്പറില്‍ കടന്നുകൂടിയെന്നായിരുന്നു പരാതി. ചോദ്യപേപ്പറിലെ 13 ചോദ്യങ്ങള്‍ മാതൃകാ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയിരുന്നു.



Sharing is Caring