എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ല, പിണറായി ശക്തനായ മുഖ്യമന്ത്രി: വെള്ളാപ്പള്ളി


എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എസ്‌എന്‍ കോളജുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തില്ലെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.
ബിജെപി- ബിഡിജെഎസ് സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വെള്ളാപ്പളളിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.




Sharing is Caring