എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനങ്ങളടക്കം വിവിധരാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് എല്‍.ഡി.എഫ് യോഗം ചേരും. പ്രധാനമായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും, ബോര്‍ഡ്, കോര്പറേഷന് വിഭജനവുമായിരിക്കും ചര്‍ച്ചയാവുക. സൗമ്യവധക്കേസ്, കെ.എം. മാണി-കെ. ബാബു എന്നിവരുടെ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമുണ്ടാകും. സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ പൊതുവേ നല്ല അഭിപ്രായമാണെങ്കിലും ചില വിഷയങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ട്.
എല്‍.ഡി.എഫില്‍ എടുക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ നേതൃത്വം ഇന്നലെ യോഗം ചേര്‍ന്നിരുന്നു. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ വരുത്തേണ്ട ഭേദഗതിയെ കുറിച്ചും, വി.എസ്. അച്യുതാനന്ദന്റെ ഭരണപരിഷ്ക്കരണ കമ്മിഷന് സ്ഥാനാരോഹണവും സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ചര്‍ച്ചയാകും.













