ഇടുക്കി ജില്ലയില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്


ഇടുക്കി ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു)യുടെ നേതൃത്വത്തിലാണ് ഇന്ന് പണിമുടക്കുന്നത്. തൊടുപുഴ നഗരത്തിലെ ആശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ ട്രാഫിക് പരിഷ്‌കാരം കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടം വരുത്തിവയ്ക്കുന്നുവെന്നാണ് തൊഴിലാളികളുടെ വാദം.


എറണാകുളം, തൃശ്ശൂര്‍, മൂവാറ്റുപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ വെങ്ങല്ലൂര്‍ ബൈപാസ് മങ്ങുട്ടുകവല വഴി തൊടുപുഴ സ്റ്റാന്‍ഡിലെത്തണമെന്ന പരിഷ്‌കാരമാണ് വിവാദമായത്. നഗരത്തിന്റെ ഹൃദയ ഭാഗത്തു കൂടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടന്നു പോകാത്തതിനാല്‍ യാത്രക്കാര്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുകയാണെന്നും ഇതുമൂലം പ്രതിദിനം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.




Sharing is Caring