എയ്ഞ്ജലാ മെര്‍ക്കല്‍ ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി


ന്യൂഡല്‍ഹി: ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കല്‍ ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. അഞ്ചാമത് ഇന്ത്യ ജര്‍മ്മനി ഇന്റര്‍ കണ്‍സള്‍ട്ടേഷനില്‍ പങ്കെടുക്കാനാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എയ്ഞ്ജലാ മെര്‍ക്കലിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എന്നിവരുമായി മെര്‍ക്കല്‍ കൂടിക്കാഴ്ച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഹൈടെക്ക് എന്നീ മേഖലകള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് വിവരം.




Sharing is Caring