എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായി അജ്ഞാത ഫോണ്‍ സന്ദേശം. കൊല്‍ക്കത്തയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നു രാവിലെ 8.20 ഓടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. രാജര്‍ഹട്ട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ യുവതിയാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം നല്‍കിയത്.
കൊല്‍ക്കത്തയില്‍നിന്നും ഗുവാഹത്തിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വിമാനം പുറപ്പെടുന്നതിനു മുന്‍പായിട്ടായിരുന്നു സന്ദേശം എത്തിയത്. ഉടന്‍തന്നെ വിമാനത്തില്‍നിന്നും മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ചു വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നു വിമാന അധികൃതര്‍ അറിയിച്ചു.













