എമിറേറ്റ്​സ്​ വിമാനത്തില്‍ ‘ഹിന്ദു മീല്‍’ നിര്‍ത്തില്ല


ന്യൂഡല്‍ഹി: എമിറേറ്റ്​ വിമാനത്തിലെ ഭക്ഷ്യ വിഭവ പട്ടികയില്‍ നിന്ന്​ ഹിന്ദു മീല്‍ ഒഴിവാക്കാനുള്ള തീരുമാനം കമ്ബനി പിന്‍വലിച്ചു. തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യക്കാരുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന​തോടെയാണ്​ തീരുമാനത്തില്‍ നിന്ന്​ എമിറേറ്റ്​സ്​ പിന്നാക്കം പോയത്​.


ഭക്ഷ്യ വിഭവ പട്ടികയില്‍ സസ്യ,സസ്യേതര ആഹാരങ്ങള്‍ തുടരുമെന്നും ഹിന്ദു മീല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായും എമിറേറ്റ്​സ്​ പ്രസ്​താവന ഇറക്കിയിരുന്നു. ഇത്​ വാര്‍ത്തയായതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന്​ വിമര്‍ശനമുയരുകയും തീരുമാനം പിന്‍വലിക്കാനായി എമിറേറ്റ്​സില്‍ സമ്മര്‍ദമുണ്ടാവുകയുമായിരുന്നു.


ഉപഭോക്താക്കളില്‍ നിന്നുള്ള നിര്‍ദേശത്തി​​െന്‍റ അടിസ്​ഥാനത്തില്‍ തങ്ങള്‍ ഹിന്ദു മീല്‍ തുടരാന്‍ തീരുമാനിച്ച വിവരം എമിറേറ്റ്​സ്​ സ്​ഥിരീകരിച്ചു. ബുധനാഴ്​ച പുറപ്പെടുവിച്ച പ്രസ്​താവനയിലാണ്​ എമിറേറ്റ്​സ്​ തീരുമാനം വ്യക്തമാക്കിയത്​.



Sharing is Caring