ന്യൂഡല്‍ഹി: എമിറേറ്റ് വിമാനത്തിലെ ഭക്ഷ്യ വിഭവ പട്ടികയില്‍ നിന്ന് ഹിന്ദു മീല്‍ ഒഴിവാക്കാനുള്ള തീരുമാനം കമ്ബനി പിന്‍വലിച്ചു. തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യക്കാരുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനത്തില്‍ നിന്ന് എമിറേറ്റ്സ് പിന്നാക്കം പോയത്.
ഭക്ഷ്യ വിഭവ പട്ടികയില്‍ സസ്യ,സസ്യേതര ആഹാരങ്ങള്‍ തുടരുമെന്നും ഹിന്ദു മീല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായും എമിറേറ്റ്സ് പ്രസ്താവന ഇറക്കിയിരുന്നു. ഇത് വാര്‍ത്തയായതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനമുയരുകയും തീരുമാനം പിന്‍വലിക്കാനായി എമിറേറ്റ്സില്‍ സമ്മര്ദമുണ്ടാവുകയുമായിരുന്നു.

ഉപഭോക്താക്കളില്‍ നിന്നുള്ള നിര്ദേശത്തിെന്റ അടിസ്ഥാനത്തില്‍ തങ്ങള്‍ ഹിന്ദു മീല്‍ തുടരാന്‍ തീരുമാനിച്ച വിവരം എമിറേറ്റ്സ് സ്ഥിരീകരിച്ചു. ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് എമിറേറ്റ്സ് തീരുമാനം വ്യക്തമാക്കിയത്.













