എഡിജിപി ആര്‍. ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്


ഗതാഗത കമ്മിഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ എഡിജിപി ആര്‍.ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീലേഖയ്ക്കെതിരായ ആരോപണങ്ങളില്‍ കഴമ്ബില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പദവി ദുരുപയോഗം അടക്കമുള്ള ഒന്‍പത് ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്.


ചട്ടവിരുദ്ധമായ സ്ഥലം മാറ്റത്തിലൂടെ സാമ്ബത്തിക ലാഭം, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, അധികാര ദുര്‍വിനിയോഗം, റോഡ് സുരക്ഷാഫണ്ട് ഉപയോഗിച്ചു വീട്ടിലേക്കുള്ള റോഡില്‍ ടൈല്‍ പതിച്ചു, മൊബൈല്‍ ഫോണ്‍ ദുരുപയോഗം തുടങ്ങിയവയാണ് ശ്രീലേഖയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ 2013-15ല്‍ വ്യാപക ക്രമക്കേടും അഴിമതിയും സ്വജന പക്ഷപാതവും കാണിച്ചെന്നും ഇതു സംബന്ധിച്ചു മന്ത്രി നല്‍കിയ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.




Sharing is Caring