എച്ച്‌​-1ബി വിസ അപേക്ഷകള്‍ തിങ്കളാഴ്​ച മുതല്‍ സ്വീകരിച്ച തുടങ്ങുമെന്ന്​ യു.എസ്​ ഭരണകൂടം


വാഷിങ്​ടണ്‍: എച്ച്‌​-1ബി വിസകളുടെ അപേക്ഷകള്‍ ​നാളെ മുതല്‍ പരിഗണിച്ച്‌​ തുടങ്ങുമെന്ന്​ യു.എസ്​ ഭരണകൂടം. കര്‍ശനമായ പരിശോധനകള്‍ക്ക്​ ശേഷമാവും വ്യക്​തികള്‍ക്ക്​ വിസ അനുവദിക്കുക. ഇന്ത്യയിലെ ​െഎ.ടി വിദഗ്​ധര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്​ എച്ച്‌​.1 ബി വിസയാണ്​.


ചെറിയ തെറ്റുകള്‍ പോലും അനുവദിക്കില്ലെന്ന്​ യു.എസ്​ ഇമിഗ്രേഷന്‍ സര്‍വീസ്​ വ്യക്​തമാക്കിയിട്ടുണ്ട്​. അതുകൊണ്ട്​ വിസ അപേക്ഷകള്‍ നല്‍കുമ്പോള്‍ നല്ല ശ്രദ്ധ പുലര്‍ത്തണമെന്ന്​​ യു.എസ്​ ഭരണകുടം സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം നടത്തുന്നുണ്ട്​.


കമ്പനികള്‍ക്ക്​ വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ ​േജാലിക്കെടുക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ വിസ സമ്പ്രദായമാണ്​ എച്ച്‌​.1 ബി വിസ. പ്രതിവര്‍ഷം 65,000 പേര്‍ക്കാണ്​ എച്ച്‌​.1ബി വിസ അനുവദിക്കുന്നത്​. സമര്‍പ്പിക്കപ്പെട്ട എച്ച്‌​.1ബി വിസ അപേക്ഷകള്‍ നടപടികള്‍ ഒക്​ടോബര്‍ ഒന്ന്​ മുതല്‍ ആരംഭിക്കുമെന്നും യു.എസ്​ ഭരണകൂടം വ്യക്​തമാക്കി.



Sharing is Caring