എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് അപഹാസ്യം -പി.പി. തങ്കച്ചന്‍


download (1)മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് യുഡിഎഫ് ചെയര്‍മാന്‍ പി.പി തങ്കച്ചന്‍ ഉന്നയിച്ചത്. പ്രത്യേകം ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞ് പുറത്ത് പോവുന്നതിന് പകരം കോണ്‍ഗ്രസ് സഹായത്തോട് കൂടി ലഭിച്ച സീറ്റുകള്‍ രാജിവെച്ച് പോവുകയാണ് വേണ്ടതെന്ന് തങ്കച്ചന്‍ പറഞ്ഞു. ഇപ്പോഴത്തേത് അപഹാസ്യമായ നിലപാടാണ് .യുഡിഎഫില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. അതുകൊണ്ട് തന്നെ ലഭിച്ച സ്ഥാനങ്ങള്‍ രാജിവെക്കുകയാണ് മാണി ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring