എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക്


എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കുമെന്ന് കുട്ടനാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാന്‍. കേരളത്തിലെ മറ്റേതൊരു പ്രദേശത്തുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തേക്കാള്‍ വലിയ ദുരിതവും കഷ്ടപ്പാടുമാണ് കുട്ടനാടുകാര്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതിനാല്‍ കുട്ടനാടിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഭിക്കുന്ന വേതനവും അലവന്‍സുകളും സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ധാര്‍മ്മികമായി ശരിയല്ല.


അതുകൊണ്ട് ജനപ്രതിനിധിയായ തെരഞ്ഞെടുക്കപ്പെട്ടാല്‍ ശമ്പളവും ഇന്ധനവും അടക്കമുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അതും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ല. ഇത് കുട്ടനാടിന്റെ കാന്‍സര്‍ രോഗികള്‍ക്കും അരശണര്‍ക്കായും മാറ്റിവയ്ക്കും. ഓരോ മാസവും ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആര്‍ക്കൊക്കെ നല്‍കി എന്ന് വ്യക്തമാക്കുമെന്നും റെജി ചെറിയാന്‍ പ്രഖ്യാപിച്ചു.




Sharing is Caring