ഉറിയില്‍ വീണ്ടും ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ ലച്ചിപ്പൂര മേഖലയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനു മുമ്ബായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്ക് സൈന്യം വെടിയുതിര്‍ത്തിരുന്നു. 20 തവണയോളം വെടിയുതിര്‍ത്തയാണു റിപ്പോര്‍ട്ടുകള്‍.
അതേസമയം, കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഒരു ജവാനു പരുക്കേറ്റു. രാവിലെ ഹന്ദ്വാരയിലെ പൊലീസ് ചെക്പോസ്റ്റിനുനേരെ ഭീകരരുടെ വെടിവയ്പുണ്ടായിരുന്നു.













