ഉമ്മൻചാണ്ടിക്ക് ഒപ്പമെത്തിയവർ കൊച്ചി മെട്രോയ്ക്ക് സമ്മാനിച്ചത് ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്


ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയിൽ കൊച്ചി മെട്രോയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്.മെട്രോ ട്രെയിനും എസ്കലേറ്ററും യുഡിഎഫ് പ്രവർത്തകർ നശിപ്പിച്ചതായി ആരോപണം.ഇന്നലെ വൈകുന്നേരം ഒരു മെട്രോ ട്രെയിൻ കേടായത് അളവിലും കൂടുതൽ യുഡിഎഫ് പ്രവർത്തകർ ട്രെയിനനകത്തു കയറിയതിന്‍റെ ബാക്കി പത്രമാണെന്നാണ് റിപ്പോർട്ട്.


നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നൂറുകണക്കിന് പേരാണ് എല്ലാ വിലക്കുകളും ലംഘിച്ച് മെട്രോ സ്റ്റേഷനിൽ കയറിയത്.ഇരുന്നൂറ് ടിക്കറ്റ് മാത്രമാണ് യുഡിഎഫ് ഭാരവാഹികൾ വാങ്ങിയിരുന്നത്.പ്രവർത്തകരുടെ തിരക്കു മൂലം ഉമ്മൻചാണ്ടിക്ക് രമേശ് ചെന്നിത്തലക്കൊപ്പം ആദ്യ ട്രെയിനിൽ കയറാനായില്ല.


യാത്ര അവസാനിച്ച പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റർ ആളുകൾ തിങ്ങിക്കയറിയതോടെ കേടായതായാണ് റിപ്പോർട്ട്.സുരക്ഷാ പരിശോധനയ്ക്കു വച്ച മെറ്റൽ ഡിറ്റക്റ്ററുകൾ ഇളകിയാടി.പരമാവധി 1000 പേർക്ക് കയറാവുന്ന മെട്രോ ട്രെയിനിൽ പ്രവർത്തകർ ഒന്നിച്ചു കയറിയതോടെ ഡോറുകൾ അടക്കാനാവാത്ത സാഹചര്യവുമുണ്ടായി.സ്റ്റേഷനിൽ മുദ്രാവാക്യം അരുതെന്ന് മുന്നറിയിപ്പുണ്ടായെങ്കിലും ഒരു മണിക്കൂറോൗളം മുദ്രാവാക്യം മൂലം അനൗൺസ്മെന്‍റ് പോലും കേട്ടില്ല.തെളിഞ്ഞാൽ മെട്രോ നിയമപ്രകാരം 6 മാസം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് യുഡിഎഫ് പ്രവർത്തകർ ചെയ്തത്.



Sharing is Caring