ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവ് അബുഹക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ മൊസൂളിലെ ഗ്രേറ്റ് മോസ്ക് ഓഫ് അല്‍-നൂറി തകര്‍ക്കപ്പെട്ടു. ബുധനാഴ്ച ഐഎസ്സും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് പള്ളി തകര്‍ക്കപ്പെട്ടത്.
800 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി മൊസൂളിന്റെ അടയാളമായാണ് കരുതപ്പെട്ടിരുന്നത്. നൂറി മോസ്കിന് സമീപമുള്ള അല്‍-ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടു. 1172ല്‍ പണികഴിക്കപ്പെട്ട ഹദ്ബ ഇഖാറിന്റെ ‘പിസ ടവര്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഐഎസാണ് പള്ളി തകര്‍ത്തതെന്ന് സഖ്യസേന ആരോപിച്ചു. ഇറാഖിലെയും മൊസൂളിലേയും ജനങ്ങള്‍ക്കെതിരായ കുറ്റകൃത്വം എന്നാണ് സഖ്യസേന ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അത് തള്ളിയ ഐഎസ് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തിലണ് പള്ളി തകര്‍ന്നതെന്ന് ആരോപിച്ചു.
മൊസൂളിലെ പള്ളി തകര്‍ത്തത് വഴി ഐഎസ് ഒരു ചരിത്രപരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന സൈനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. യു.എസ് നേതൃത്വത്തിലുള്ള സൈന്യം ഐഎസിനെതിയായ ആക്രമണം ആരംഭിച്ച് നാലാം ദിവസമാണ് പള്ളി തകര്‍ത്തത്. കഴിഞ്ഞ എട്ടു മാസമായി ഐഎസ് നിയന്ത്രണത്തിലുള്ള നഗരം പിടിച്ചടക്കാന്‍ സൈന്യം ശ്രമം നടത്തി വരികയായിരുന്നു.
ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷം ഇറാഖിലെയും സിറിയയിലേയും നിരവധി ചരിത്ര സ്മാരങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇറാഖില്‍ ജനിച്ച ബാഗ്ദാദി 2014ല്‍ നൂറി മോസ്കില്‍ വെച്ചാണ് സ്വയം ഖലീഫയായി പ്രഖ്യാപിച്ചത്. ബാഗ്ദാദിയുടെ അവസാനത്തെ പൊതുചടങ്ങും ഇതായിരുന്നു.













