നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ജഗതിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ച 10 മിനിറ്റോളം നീണ്ടുനിന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമെത്തിയ പിണറായി ഉമ്മന്‍ചാണ്ടിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു.













