ഉമ്മന്‍ചാണ്ടിക്കും എ.പി അനില്‍കുമാറിനുമെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.മാനദണ്ഡത്തിന് വിരുദ്ധമായി സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് ഈ ഇനത്തില്‍ ഏതാണ്ട് ഒരു കോടിയോളം രൂപയാണ് അധികമായി അനുവദിച്ചത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. സെപ്തംബര്‍ 19നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവനന്തപുരം തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് സംഘത്തിനാണ് അന്വേഷണച്ചുമതല.













