ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്ട്‌സ്ആപ്പ്


വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതോടെ അടിക്കടിയുള്ള പുതിയ പുതിയ ഫീച്ചറുകള്‍ക്കാണ് ഉപയോക്താക്കള്‍ സാക്ഷ്യം വഹിക്കുന്നത്. ഒടുവിലിതാ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും കാത്തിരുന്നതുമായ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. പുതിയ മാറ്റം വരുന്നത് വീഡിയോ കോളിലാണ്. ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.


അഞ്ച് പേരെ വരെ ഒന്നിച്ച് കോണ്‍ഫ്രന്‍സ് വീഡിയോ കോളില്‍ ഉള്‍പ്പെടുത്താം എന്നതാണ് പുതിയ ഫീച്ചറിന്റെ ഗുണം. ഇതുവരെ ഗ്രൂപ്പ് കോളിംഗ് സാധ്യമായിരുന്നില്ല. ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പോലെ ലൈവ് സ്റ്റിക്കറുകള്‍ വാട്ട്‌സ്ആപ്പില്‍ വരുന്നു എന്നതും പുതിയ ഫീച്ചറാണ്. ഹൈക്ക്, ടെലഗ്രാം തുടങ്ങിയ വാട്ട്‌സ്ആപ്പ് എതിരാളികള്‍ വളരെക്കാലമായി ഉപയോഗപ്പെടുത്തുന്ന ഫീച്ചറാണ് ഇത്. എന്നാല്‍ മെസഞ്ചറിലെ പോലെ ജിഫ് ലൈബ്രറിയും വാട്ട്‌സ്ആപ്പ് നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഇതിന് പുറമേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് അഡ്മിന്മാരുടെ അധികാരം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഒപ്പം വോയിസ്, വീഡിയോ കോള്‍ ഇന്റര്‍ഫേസ് മാറ്റവും അടുത്ത അപ്‌ഡേഷനില്‍ പ്രതീക്ഷിക്കുന്നു.




Sharing is Caring