ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് തടഞ്ഞ് ഉത്തരവിറക്കിയതിൽ തികഞ്ഞ സംതൃപ്തിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. മനുഷ്യർ നേരിടുന്ന പ്രശ്നമാണ് വിധിന്യായത്തിന്റെ കാതൽ. ഒരാൾ ക്രിമിനലാണെന്നതിന് ഒരു കുടുംബം മുഴുവനും ബാധ്യത പേറേണ്ടി വരരുതെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി.
നീതി ഉറപ്പാക്കാനാണ് ഓരോ നിമിഷവും ശ്രമിക്കുന്നത്. ബുൾഡോസർ രാജ് അവസാനിപ്പിക്കാനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചതിൽ സഹ ജഡ്ജിയായ ജസ്റ്റിസ് കെ വി വിശ്വനാഥനും തുല്യ പങ്കുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി അഭിഭാഷകരുടെ അക്കാദമിക് വിഭാഗം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

ഞങ്ങൾക്ക് രണ്ടുപേർക്കും വളരെയധികം സംതൃപ്തി നൽകിയ വിധിന്യായങ്ങളിലൊന്ന് ബുൾഡോസർ വിധിയാണെന്ന് ഞാൻ കരുതുന്നു. വിധിന്യായത്തിന്റെ കാതൽ മനുഷ്യപ്രശ്നങ്ങളും മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളുമായിരുന്നു. വിധിയുടെ ക്രെഡിറ്റിൽ ജസ്റ്റിസ് വിശ്വനാഥനും അവകാശപ്പെട്ടതാണ്”, ചീഫ് ജസ്റ്റിസ് പറഞ്ഞു.













