ഝാർഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയില്‍ നിന്ന് പിളർന്ന ഝാർഖണ്ഡ് ജൻ മുക്തി പരിഷത്തിലെ (ജെജെഎംപി) അംഗങ്ങളാണ് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പില്‍ മരിച്ചത്.പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഇതില്‍ കൊല്ലപ്പെട്ട ഒരാളായ ഛോട്ടു ഒറാവോണ്‍ എന്നയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.














