ഉത്തർപ്രദേശ് ബിജെപി പിടിക്കുമെന്ന് ടൈംസ് നൗ-വിഎംആർ സർവെ.403 സീറ്റുളള ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപി 202 സീറ്റ് നേടുമെന്നാണ് പ്രവചനം.ബിജെപി 34 ശതമാനം വോട്ടു നേടുമെന്നും സർവെ പ്രവചിക്കുന്നു.
ഏറെ ചലനമുണ്ടാക്കും എന്ന് കരുതിയ സമാജ് വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിന് 147 സീറ്റു നേടുമെന്നാണ് പ്രവചനം.31 ശതമാനം വോട്ടോടെ സഖ്യം രണ്ടാമതെത്തുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 105 സീറ്റിന്റെ കുറവാണിത്.

മായാവതിയുടെ ബിഎസ്പിക്ക് 47 സീറ്റുകളാണ് ലഭിക്കുക.24 ശതമാനം വോട്ട് മാത്രമാണ് ബിഎസ്പിക്കെന്ന് സർവെ പറയുന്നു.അജിത് സിങ്ങിന്റെ രാഷ്ട്രീയ ദൾ അടക്കമുളള കക്ഷികൾക്ക് 11ശതമാനം വോട്ടും 7 സീറ്റുകളുമാണ് ലഭിക്കുകയെന്നും സർവെ പ്രവചിക്കുന്നു.












