ഉത്തര്‍പ്രദേശില്‍ ശക്​തമായ കാറ്റും മഴയും; 45 മരണം


ലഖ്​നോ: പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ശക്​തമായ കാറ്റിലും മഴയിലും 45 മരണം. വടക്കേ ഇന്ത്യയില ശക്​തമായ പൊടിക്കാറ്റാണ് വീശിയത്​.ആഗ്രയില്‍ 36 മരണവും ബിജ്​നോറില്‍ മൂന്ന്​ മരണവും ഷഹാരന്‍പൂരില്‍ ഒരു മരണവുമാണ്​ റിപ്പോട്ട്​ ചെയ്​തിട്ടുള്ളത്​. ഷഹാരന്‍പൂര്‍, ബറേലി, മൊറാദാബാദ്​, ചിത്രകൂട്​, റാംപൂര്‍ എന്നിവിടങ്ങളില്‍ ഒാരോരുത്തര്‍ വീതം കൂടി മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്​.


പ്രാ​ദേശിക ഭരണകൂടത്തി​​​ന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. മരിച്ചവരുടെ കുടുംബത്തിന്​ നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്​ 50,000 രൂപ വീതവും നഷ്​ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്




Sharing is Caring