ലഖ്നോ: പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും 45 മരണം. വടക്കേ ഇന്ത്യയില ശക്തമായ പൊടിക്കാറ്റാണ് വീശിയത്.ആഗ്രയില്‍ 36 മരണവും ബിജ്നോറില് മൂന്ന് മരണവും ഷഹാരന്‍പൂരില്‍ ഒരു മരണവുമാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഷഹാരന്‍പൂര്‍, ബറേലി, മൊറാദാബാദ്, ചിത്രകൂട്, റാംപൂര്‍ എന്നിവിടങ്ങളില്‍ ഒാരോരുത്തര്‍ വീതം കൂടി മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്














