ഉത്തര്‍പ്രദേശില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു


ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ഉത്തര്‍പ്രദേശ് ജില്ലയിലെ ജലോന്‍ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റര്‍ കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്.


പ്രതിമയുടെ തലഭാഗം വേര്‍പെടുത്തിയ നിലയിലാണ്. പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷനല്‍ എസ്പി അവധേശ് കുമാര്‍ പറഞ്ഞു. കേസെടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവാദികളെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring