മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെവരെ; പ്രതിഷേധം കടുപ്പിച്ച്‌ ഫ്ലാറ്റ് ഉടമകള്‍,നഗര സഭയ്ക്ക് മുന്നില്‍ നിരാഹാരം ഇരിക്കും

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്‍കിയ കാലാവധി നാളെ അവസാനിക്കും. പ്രതിഷേധം കടുപ്പിച്ച്‌ ഫ്ലാറ്റ് ഉടമകള്‍ ഇന്ന് മുതല്‍ നഗര സഭയ്ക്ക് മുന്നില്‍ നിരാഹാരം ഇരിക്കും. കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ഇന്ന് മരടില്‍ എത്തും.ഇന്ന് വൈകുന്നേരത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തം ആയ അധികാരങ്ങള്‍ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികള്‍ സ്വീകരിക്കും. ഇതാണ് നഗര സഭയുടെ നോട്ടീസില്‍ പറയുന്നത്.

കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രം ആണ് നോട്ടീസിന് മറുപടി നല്‍കിയത്. ജീവിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനം ആണെന്നും ഒരു കാരണവശാലും ഒഴിഞ്ഞു പോകില്ലെന്നുമായിരുന്നു മറുപടി. നോട്ടിസിനെതിരെ ഹൈക്കോടതിയില്‍ ഫ്ലാറ്റ് ഉടമകള്‍ നാളെ ഹര്‍ജിയും നല്‍കും ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതമല്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

സമയപരിധി അവസാനിച്ചാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രം തുടര്‍നടപടികളിലേക്കു കടക്കാനാണ് നഗരസഭയുടെ തീരുമാനം. പ്രതിഷേധം കടുപ്പിച്ച ഫ്ലാറ്റ് ഉടമകള്‍ ഇന്ന് മുതല്‍ നഗരസഭയ്ക്കു മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. ഇവര്‍ക്ക് പിന്തുണയുമായി സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിതലയും ഇന്ന് ഫ്ലാറ്റ് ഉടമകളെ കാണും. എറണാകുളം മുന്‍ എംപി കെവി തോമസും ഫ്ലാറ്റ് ഉടമകള്‍ക്ക്‌ പിന്തുണയുമായി ഉണ്ട്. ബി .ജെ .പി നേതൃത്വവും ഇന്ന് മരടില്‍ എത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *