ഉത്തർപ്രദേശ് ഗ്രേറ്റർ നോയിഡയിൽ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. 5 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തമായ മഴയിലും വെള്ളക്കെട്ടിലും കാറ്റിലുമാണ് മതിൽ ഇടിഞ്ഞുവീണത്. കുട്ടികൾ മതിലിനടിയിൽ പെട്ടുപോകുകയായിരുന്നു. നാലുവയസുകാരനായ ആഹദ്, എട്ടുവയസുകാരനായ ആദിൽ, രണ്ടുവയസുകാരിയായ അൽഫിസ എന്നിവരാണ് മരിച്ചത്. (greater noida 3 children killed as under construction house wall collapses)
അയിഷ, ഹുസൈൻ, സോഹ്ന, വാസിൽ, സമീർ എന്നീ കുട്ടികളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേറ്റർ നോയിഡയിലെ ഖോഡ്‌ന കലാൻ ഗ്രാമത്തിൽ വെള്ളിയാഴ്ച നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മതിലാണ് ഇടിഞ്ഞുവീണത്.














