ഉത്തരേന്ത്യ ഇന്ന് ഹോളി ആഘോഷിക്കുന്നു


ന്യൂഡല്‍ഹി: നിറങ്ങളും, മധുരവുമൊക്കെയായി ഇന്ന് വസന്തത്തെ സ്വാഗതം ചെയ്തു് ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യ.ഒരുക്കിയിരിക്കുന്നത്. ആഘോഷത്തോടൊപ്പം പൂക്കളുടെയും ആനന്ദത്തിന്റെയും നാളുകളായ വസന്തത്തിലേക്ക് കാലുവെക്കുകയാണ.് ആഘോഷത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിറങ്ങളും മധുരവുമായാണ് ആഘോഷം പൊടിപൊടിക്കുന്നത്. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് ഇവരുടെ വിശ്വാസം. നൃത്തത്തിനും സംഗീതത്തിനും ഒപ്പം ബാംഗെന്ന ലഹരി പാനീയവും കൂടി ചേരുമ്പോള്‍ ആഘോഷത്തിന് മാറ്റ് കൂടുന്നു.



വിഷ്ണു ഭക്തനായ പ്രഹ്‌ളാദനെ നശിപ്പിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ ഐതിഹ്യം. പ്രഹ്‌ളാദനെ എടുത്ത് ഹോളിക അഗ്‌നി കുണ്ഡത്തില്‍ ഇരിക്കുകയും, ഹോളി കത്തി ചാമ്പലായപ്പോള്‍ പ്രഹ്‌ളാദന്‍ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയുമായി ബന്ധപ്പെട്ട് ധാരാളം കഥകളാണ് നിലനില്‍ക്കുന്നത്. കര്‍ഷകരുടെ ഉത്സവമായി ആഘോഷിച്ചിരുന്ന ഹോളി പിന്നീട് വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു.




Sharing is Caring