മുംബൈ ടി20 ലീഗ് കളിക്കില്ലെന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍


ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍ പുത്രന്‍ എന്നതിലുപരി പുതിയ മേല്‍വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അച്ഛന്‍ ബാറ്റിങ്ങിലൂടെ വിസ്മയം തീര്‍ത്തുവെങ്കില്‍ മകന്‍ ബൗളറുടെ വേഷത്തിലാണ് ക്രിക്കറ്റ് ലോകത്ത് പിച്ചവെച്ച് തുടങ്ങുന്നത്. ഇംഗ്ലണ്ടിലെ ലോര്‍ഡ് മൈതാനത്തുള്ള നെറ്റ് പരിശീലനത്തില്‍ ഇഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബയ്‌സ്‌റ്റോവിന് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ ബോളിങ്ങില്‍ പരിക്കേറ്റതോടെ കൗമാര താരത്തിന്റെ ബോളിങ് മികവ് ലോക ശ്രദ്ധയാകര്‍ഷിച്ചു.


എന്നാല്‍, പിച്ചവെച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ താരം പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. മുംബൈ ടി20 ലീഗില്‍ കളിക്കില്ലെന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിങ് ആക്ഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താനായുള്ള പരിശീലനം നടത്താനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബ്രാന്‍ഡ് അംബാസഡറായ മുംബൈ ടി20 ലീഗില്‍ നിന്നും വിട്ട് നില്‍ക്കാന്‍ താരം തീരുമാനിച്ചത്.


കഴിഞ്ഞ ജനുവരി 27നാണ് താരം അവസാനമായി മത്സരത്തിനിറങ്ങിയത്. പിന്നീട്, ബോളിങ് ആക്ഷനില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ്. അടുത്ത മാസത്തോടെയാണ് പുതിയ ആക്ഷനില്‍ താരത്തിന് ബോളെറിയാന്‍ സാധിക്കുകയൊള്ളൂ. അതേസമയം, മാര്‍ച്ച് 11നാണ് മുബൈ ടി20 ലീഗ് ആരംഭിക്കുന്നത്.



Sharing is Caring