ഉണക്കമുന്തിരി+ പാല്‍, സെക്സ്ഗുണം ഇരട്ടി


ഉണക്കമുന്തിരിയ്ക്ക് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.


ഉണക്കമുന്തിരി സെക്‌സ് സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഇതിനായി ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മാര്‍ഗങ്ങളുമുണ്ട്.


ഉണക്കമുന്തിരി സെക്‌സ് ഗുണങ്ങള്‍ക്കായി എപ്രകാരം ഉപയോഗിയ്ക്കാമെന്നു നോക്കൂ,

ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നത് സെക്‌സ് സംബന്ധമായ ഗുണങ്ങള്‍ക്ക് ഏറെ നല്ലതാണെന്നാണ് ആയുര്‍വേദം പറയുന്നത്.

സെക്‌സ് മൂഡിനും പുരുഷന്മാരുടെ ഉദ്ധാരണക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണം ചെയ്യും.

അല്‍പം ഉണക്കമുന്തി ഇളംചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് പാലിലിട്ട് അല്‍പനേരം തിളപ്പിയ്ക്കുക. മുന്തിരി വീര്‍ത്തു വരുന്നതുവരെ തിളപ്പിയ്ക്കണം. ഈ സമയം കൊണ്ട് ഇതിന് മധുരവുമുണ്ടാകും.

20-30 ഗ്രാം വരെ ഉണക്കമുന്തിരി 200 ഗ്രാം പാലില്‍ തിളപ്പിയ്ക്കാം. ഈ പാല്‍ കുടിയ്ക്കാം. മുന്തിരി കഴിയ്ക്കുകയും ചെയ്യാം. സാവധാനം ഉണക്കമുന്തിരിയുടെ അളവ് 50 ഗ3ാം വരെയാക്കാം.

സെക്‌സ് സംബന്ധമായ ക്ഷീണം തീര്‍ക്കാന്‍ മാത്രമല്ല, വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്.കറുത്ത മുന്തിരിയാണ് ഇതിന് ഏറ്റവും നല്ലത്.പാലില്‍ ഉണക്കമുന്തിരി തിളപ്പിച്ചത് നല്ല ശോധനയും നല്‍കും.
പാല്‍ വെറുതേ കുടിച്ചാലുള്ള അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണ് പാലില്‍ ഉണക്കമുന്തിരി തിളപ്പിച്ചു കഴിയ്ക്കുന്നത്. ഇത് ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കും
ശരീരഭാരം കൂട്ടാനുള്ള നല്ലൊരു വിദ്യ കൂടിയാണ് ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നത്. ഉണക്കമുന്തിരി സാധാരണ വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തി പിറ്റേന്നു രാവിലെ കഴിയ്ക്കുന്നതും ഗുണകരമാണ്.



Sharing is Caring