കെയ്റോ: ഈജിപ്തില്‍ ക്രൈസ്തവരുടെ പള്ളിയിൽ ഉണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 49 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
ഈജിപ്തിലെയും വടക്കുകിഴക്കന്‍ ആഫ്രിക്കയിലും വലിയ പ്രചാരമുള്ള കോപ്റ്റിക് ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ കെയ്റോയിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. സ്ത്രീകള്‍ നിന്നിരുന്ന ഭാഗത്താണ് സ്ഫോടനം ഉണ്ടായത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സ്ഫോടനത്തില്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. ദൈവം മഹാനാണ്, മഹാനാണ്, മഹാനാണ് എന്ന് ഒരു സന്ദേശത്തില്‍ പറയുന്നു.
മറ്റൊരു സന്ദേശത്തിൽ ആരാണ് ഇത് ചെയ്തതെങ്കിലും അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാം തവണയാണ് സ്ഫോടനം നടക്കുന്നത്.













