കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസല്‍ 31 പൈസയുമാണ് കൂടിയത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.20 രൂപയും ഡീസല്‍ ലിറ്ററിന് 66.61 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതിനെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്.

ക്രൂഡ് വില ഉയര്‍ന്നു നില്ക്കുന്നതിനാല് വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.













